Sorry, you need to enable JavaScript to visit this website.

മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ട; മജിസ്‌ട്രേറ്റ്തല അന്വേഷണ സമിതിയുടെ കാലാവധി നീട്ടി


തിരുവനന്തപുരം- പാലക്കാട് മഞ്ചിക്കണ്ടി വനത്തില്‍ മാവോയിസ്റ്റുകള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന്റെ സമയപരിധി ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി ആറിനാണ്  റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. ഏപ്രില്‍വരെ സമയം ദീര്‍ഘിപ്പിച്ചുനല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ അന്വേഷണചുമതല പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ്.മൂന്ന് മാസമായിരുന്നു അന്വേഷണത്തിന് അനുവദിച്ചത്.

മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ ബാലിസ്റ്റിക് അസി.ഡയറക്ടറുടെ സേവനം നിര്‍ബന്ധമാണ്. ഇതിനുള്ള അനുമതി കോടതിയാണ് നല്‍കേണ്ടത്. ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നിന്ന് ബാലിസിറ്റിക് അനാലിസിസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാകളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ കാലാവധി ആഭ്യന്തരവകുപ്പ് നീട്ടി നല്‍കിയത്.
 

Latest News