ജിദ്ദ- അനധികൃത താമസക്കാരെന്ന നിലയില്‍ പിടിയിലായ അഞ്ഞുറോളം ഇന്ത്യക്കാരാണ് മക്ക ശുമൈസി തര്‍ഹീലിലുള്ളതെന്നും ഇവരില്‍ 150 പേരുടെ യാത്രാരേഖകള്‍ ശരിയായിട്ടുണ്ടെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
റെയ്ഡുകളിലും മറ്റും പിടിയിലാകുന്നവരെ പരമാവധി വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനാണ് സൗദി അധികൃതരുമായി സഹകരിച്ച് ശ്രമിക്കുന്നതെന്നും തര്‍ഹീലില്‍ ബാക്കിയുള്ളവരുടെ യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു.
500 പേര്‍ എന്നത് കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണ്. പുതിയ കണക്ക് ബുധനാഴ്ച ലഭിക്കുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
മക്കയിലും ജിദ്ദയിലും വ്യാപകമായി റെയ്ഡുകള്‍ തുടരകയാണെന്നും നിരവധി ഏഷ്യന്‍ വംശജര്‍ പിടിയിലായെന്നും ഇവരെ കൊണ്ട് ശമൈസി നാടുകടത്തല്‍ കേന്ദ്ര നിറഞ്ഞു കവിഞ്ഞിരിക്കയാണെന്നും സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വാട്‌സ്ആപ് ജോയിൻ ലിങ്ക് ലഭിക്കാനായി 00966531422983 എന്ന നമ്പറിലേക്ക് JOIN എന്ന് മെസ്സേജ് അയക്കുക
നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ അനധികൃത തമാസക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ ഒരിക്കലും നിര്‍ത്തിവെച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ വോയിസ് മെസേജുകളും വീഡിയോകളും പ്രചരിക്കാന്‍ കാരണം.
ലെവി അടക്കുന്നതില്‍നിന്നും മറ്റും ഒഴിവാകുകയെന്ന ലക്ഷ്യത്തോട ഗാര്‍ഹിക വിസകളില്‍ തുടരുകയും അതേസമയം കടകളിലും മറ്റും ജോലിക്ക് നില്‍ക്കുന്നവരുമുണ്ട്.
ഹൗസ് ഡ്രൈവര്‍ വിസയില്‍ തുടരണമെങ്കില്‍ നിര്‍ബന്ധമായ ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇഖാമയിലെ പ്രൊഫഷനും ചെയ്യുന്ന ജോലിയും നോക്കി വ്യത്യാസമുണ്ടെങ്കില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ പിടികൂടി തര്‍ഹീലില്‍ എത്തിക്കുന്ന രീതിയാണ് റെയ്ഡുകളില്‍ തുടരുന്നത്.
നിയമവിധേയമായി താമസിക്കുന്നവരും ഇങ്ങനെ പടിയിലാകുന്നുണ്ടെന്നും പാക്കിസ്ഥാനികളെ ലക്ഷ്യമിടുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ എംബസിയും കോണ്‍സുലേറ്റും കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.






