ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടുത്തം; അന്വേഷണം വേണമെന്ന് കൊച്ചി മേയര്‍


കൊച്ചി- ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. പന്ത്രണ്ടോളം യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇടക്കിടെ ഉണ്ടാകുന്ന അഗ്നിബാധയെ കുറിച്ച് അന്വേഷണം വേണമെന്ന് കൊച്ചിമേയര്‍ സൗമിനി ജെയ്ന്‍ ആവശ്യപ്പെട്ടു. തീപടര്‍ന്നതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് കത്തിയ പുക അന്തരീക്ഷമാകെ വ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ഉയര്‍ന്ന താപനിലയാണ് തീപിടുത്തത്തിന് കാരണമെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ വാദം. നാല് ദിവസം മുമ്പും സമാനമായി തീപടര്‍ന്നിരുന്നു. പുക അന്തരീക്ഷമാകെ വ്യാപിക്കുന്നത് കാരണം സമീപവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായും പരാതിയുണ്ട്.
 

Latest News