വിവാഹം കഴിഞ്ഞ് 14 ദിവസത്തിനുശേഷം നാടുവിട്ട യുവാവ് ബഹ്‌റൈനില്‍ കുടുങ്ങി

കണ്ണൂര്‍ - മൂന്നു വര്‍ഷമായി ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാകമ്മീഷനു മുമ്പാകെ പരാതി. കണ്ണൂരില്‍ നടന്ന സിറ്റിംഗിലാണ് തലശ്ശേരി സ്വദേശിയായ യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി കമ്മീഷന്‍ മുമ്പാകെയെത്തിയത്.

വിവാഹം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ബഹ്‌റൈനിലേക്ക് പോയി തിരികെയെത്താതിരുന്ന തലശ്ശേരിക്കാരനായ യുവാവിനെ എംബസി മുഖാന്തിരം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ വ്യക്തമാക്കി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ബില്‍ഡറായ ഇദ്ദേഹത്തെക്കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി വ്യക്തമായ വിവരമൊന്നുമില്ലെന്നാണ് ഭാര്യയുടെ പരാതിയെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

 

Latest News