ജിദ്ദയില്‍നിന്ന് സ്വര്‍ണവുമായി കൊല്‍ക്കത്ത സ്വദേശി കൊച്ചിയില്‍; ഏറ്റുവാങ്ങാനെത്തിയ മലപ്പുറം സ്വദേശിയും പിടിയില്‍

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 82 ലക്ഷം രൂപയുടെ കള്ളക്കടത്ത് പിടികൂടി.69 ലക്ഷം രൂപ വിലമതിക്കുന്ന  സ്വര്‍ണവും 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമാണ് പിടിച്ചത്. നാല് സ്ത്രികള്‍ ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍നിന്ന് വന്ന കൊല്‍ക്കത്ത സ്വദേശിയായ മഹ്‌റൂഫ് എന്നയാളില്‍നിന്ന് 858 ഗ്രാം സ്വര്‍ണം പിടിച്ചു. ഇയാളില്‍നിന്ന് സ്വര്‍ണം വാങ്ങി കൊണ്ടു പോകുവാന്‍ എത്തിയ സ്വദേശിയായ ഉസ്മാനെയും വിമാനത്താവളത്തിന്റെ പുറത്ത് വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ചൊവ്വാഴ്ച്ച പുലര്‍ച്ചെദോഹ വഴി ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അമേരിക്കയിലേക്കാ പോകാനെത്തിയ യു.എസ് പൗരത്വമുള്ള 75 കാരിയില്‍നിന്നാണ് എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍ സിപിടിച്ചത്. ക്വാലാംലംപുരില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ വന്ന ട്രിച്ചി സ്വദേശിനിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചു.ഇതേ വിമാനത്തില്‍ വന്ന ചെന്നൈ സ്വദേശിനിയായ സ്ത്രി ബാഗേജില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച 400 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരിയായ കൊല്ലം സ്വദേശിനിയില്‍ നിന്ന് 420 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു .ഇവര്‍ ആഭരണങ്ങള്‍ ശരീരത്തില്‍ അണിഞ്ഞ് അതിന് മുകളില്‍ വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു.
 

 

Latest News