Sorry, you need to enable JavaScript to visit this website.

ചൈനയില്‍ കൊറോണ ബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടു; രോഗബാധ കുറയുന്നു

ബീജിംഗില്‍ മാസ്കും പൈജാമയും ധരിച്ച് പച്ചക്കറി വാങ്ങാനെത്തിയ സ്ത്രീ

ബീജിംഗ്- പുതിയ കൊറോണ വൈറസ് കൊവിഡ്-19 ബാധിച്ച്​ ചൈനയിൽ മരിച്ചവരുടെ എണ്ണം 1868 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പേരാണ്​ മരിച്ചത്​. ചൈനീസ്​ ദേശീയ ആരോഗ്യ കമ്മിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.  വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 72436 ആയി ഉയർന്നു.  12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടർന്ന്​ ആശുപത്രികളിൽ നിന്ന്​ ഡിസ്​ചാർജ് ചെയ്​തിട്ടുണ്ട്​.രോഗം ബാധിച്ചവരില്‍ 80 ശതമാനത്തിനും ഇപ്പോള്‍ നേരിയ അസുഖം മാത്രമേയുള്ളൂവെന്നും ഈ മാസം ആദ്യം മുതല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ചൈനീസ് സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ അറിയിച്ചു.

ലോകാരോഗ്യ സംഘടന കൊവിഡ്​-19 എന്ന്​ പേരിട്ട കൊറോണ വൈറസ്​ ബാധ മൂലമുള്ള രോഗം 2019 ഡിസംബറിൽ ചൈനയിലെ ഹുബെയ്​ പ്രവിശ്യയിലുള്ള വുഹാനിലാണ് ആദ്യം റിപ്പോർട്ട്​ ചെയ്​തത്​. പിന്നീട്​ ഇത് ഇന്ത്യയടക്കം​ 20ലേറെ രാജ്യങ്ങളിലേക്ക് പടർന്നു.

Latest News