Sorry, you need to enable JavaScript to visit this website.
Monday , March   30, 2020
Monday , March   30, 2020

ടൂറിസ്റ്റുകളെ വിഴുങ്ങാന്‍ കടുവ കുതിച്ചെത്തിയപ്പോള്‍

റായ്പൂര്-ടൂറിസ്റ്റ് ബസിനു പിന്നാലെ കുതിച്ച് ചാടുന്ന കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ രണ്ട്  ജീവനക്കാരുടെ പണി പോയി. ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ വനത്തിനുള്ളില്‍ സഫാരിക്കിടെ ആയിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവറെയും അതിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനെയുമാണു ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. രണ്ട്  കടുവകള്‍ തമ്മില്‍ പോരടിക്കുന്നതിനിടയില്‍ അതിലൊരെണ്ണം വാഹനത്തിനു പിന്നാലെ കുതിച്ച് പായുകയായിരുന്നു. ബസില്‍നിന്നു പുറത്തേക്കു കിടന്ന കര്‍ട്ടന്‍ തുണിയില്‍ കടുവ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബസില്‍ ഉണ്ടായിരുന്ന വിനോദസഞ്ചാരികള്‍ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത്.
ഡ്രൈവര്‍  വാഹനം വളരെ പതുക്കെ ആയിരുന്നു ഓടിച്ചിരുന്നത്. വാഹനത്തിന്റെ വേഗത കൂട്ടാന്‍ ടൂറിസ്റ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അത് കേട്ടതായി നടിച്ചില്ല. സാഹസികത നിറഞ്ഞ രീതിയില്‍ വാഹനമോടിച്ചതിനും ഡ്രൈവറെ തിരുത്താന്‍ ഗൈഡ് തയ്യാറാകാതിരുന്നതിനുമാണ് ഇരുവരേയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

Latest News