പോലീസ് ക്യാമറകള്‍ വാങ്ങിയതിലും ടെണ്ടറില്ല; അഴിമതിക്കഥകള്‍ വീണ്ടും

തിരുവനന്തപുരം- പോലീസിനെതിരായ അഴിമതിക്കഥകള്‍ക്ക് ശക്തി കൂട്ടി, പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍  വാങ്ങിയതിലും വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയാണത്രെ. സര്‍ക്കാരിന് ഇതേക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും സൂചനകളുണ്ട്.
2019 നവംബര്‍ 18നാണ് ടെന്‍ഡര്‍ ഒഴിവാക്കിയെന്ന ബെഹ്‌റയുടെ തീരുമാനത്തെ പിന്തുണച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പോലീസിന്റെ യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപയുടെ കരാര്‍ ഡി.ജി.പി ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിംഗ് എന്ന കമ്പനിക്ക് നല്‍കി. തുക കൈമാറിയ ശേഷമാണ് സര്‍ക്കാരിനെ ഡിജിപി വിവരം അറിയിച്ചതു തന്നെ.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലും ടെന്‍ഡര്‍ ഒഴിവാക്കിയുള്ള സമാന ഉത്തരവാണ് പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറ വാങ്ങിയതിലും കാണുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഇവയെല്ലാം ചെയ്തിരിക്കുന്നത്.

 

Latest News