Sorry, you need to enable JavaScript to visit this website.

തുറൈഫിൽ ഫാൽക്കൺ ഫെസ്റ്റും അമീറിന്റെ സന്ദർശനവും; പരിശോധന ശക്തം  

തുറൈഫ്- ഫാൽക്കൺ ഫെസ്റ്റും അമീറിന്റെ സന്ദർശനവും കണക്കിലെടുത്ത് തുറൈഫിൽ പരിശോധന ശക്തമാക്കി. കർശന പരിശോധനയിൽ പിടികൂടുന്നവരെ കയറ്റി അയക്കുന്നുവെന്ന പ്രചാരണങ്ങളും  
തകൃതിയായതോടെ വിദേശികൾ ഭയാശങ്കയിലായി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതും വേറെ ജോലികൾ എടുക്കുന്നതുമായ ഹൗസ് ഡ്രൈവർമാരെ പിടികൂടി കയറ്റി അയക്കുമെന്ന പ്രചാരണങ്ങളാണ് ഭയാശങ്കക്ക് ആധാരം. കൂടാതെ തുറൈഫിൽ ചില കച്ചവട സ്ഥാപനങ്ങൾ നിയമങ്ങൾ ലംഘിച്ചതിനാൽ അധികൃതർ പിടികൂടി അടപ്പിച്ചിരുന്നു. ഇത് ഭയാശങ്ക വർധിപ്പിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അമീറിന്റെ തുറൈഫ് സന്ദർശനവും ഫാൽക്കൺ ഫെസ്റ്റും കാരണം ഹൈവേകളിലും നഗരത്തിനകത്തും കർശന പരിശോധനകൾ നടക്കുന്നുണ്ട്. പലരെയും പോലീസ് പിടിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യക്കാരായ പലരും ഹൗസ് ഡ്രൈവർ വിസയിൽ വന്ന് വയർമാൻ, പ്ലംബർ, ടാക്‌സി തുടങ്ങി വ്യത്യസ്ത ജോലികൾ ചെയ്യുന്നവരുണ്ട്. ഇത്തരം തൊഴിലാളികൾ പ്രതിസന്ധി നേരിടുകയാണ്.
 


 

Latest News