Sorry, you need to enable JavaScript to visit this website.

ടി.ഇ അബ്ദുല്ല മുസ്‌ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്‌

കാസർകോട് - മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റായി ടി.ഇ അബ്ദുല്ലയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മാഹിൻ ഹാജിയുടെയും സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതിയോഗമാണ് ടി.ഇ. അബ്ദുല്ലയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. എം.സി ഖമറുദ്ധീൻ മഞ്ചേശ്വരം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ ഒഴിവ് വന്നത്.

നിലവിലെ കമ്മിറ്റിയിൽ ജില്ലാ വൈസ്പ്രസിഡന്റും 2019 ഒക്ടോബർ 9 മുതൽ ജില്ലാ ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിച്ച് വരികയായിരുന്നു. ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എം.സി ഖമറുദ്ധീൻ എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുൽ ഖാദർ വി.കെ ബാവ, മൂസ ബി. ചെർക്കള, പി.എം മുനീർ ഹാജി, എ.ജി.സി ബഷീർ,ടി.എ. മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കർ ,എം .പി . ജാഫർ, കെ.എം. ശംസുദ്ധീൻ ഹാജി, എം. അബ്ബാസ് പ്രസംഗിച്ചു.

Latest News