റെയില്‍വെയുടെ 26.58 ഏക്കര്‍  ഭൂമി ഗോദ്‌റേജ് വാങ്ങി

ന്യൂദല്‍ഹി- ദല്‍ഹിയിലെ റെയില്‍വെയുടെ 26.58 ഏക്കര്‍ ഭൂമി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് വാങ്ങി. 1,359 കോടി രൂപയ്ക്കാണ് ഗോദ്‌റേജ് ഭൂമി വാങ്ങിയത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് വര്‍ഷങ്ങളുടെ ഇടവേളകളിലായിട്ടാണ് പണം കൈമാറുക എന്നാണ് റിപ്പോര്‍ട്ട്.ദല്‍ഹിയിലെ അശോക് വിഹാറിലെ റെയില്‍വെ ലാന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി ആണ് വിറ്റത്. സ്ഥലത്ത് ആഢംബര വീട് സമുച്ചയം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന.

Latest News