Sorry, you need to enable JavaScript to visit this website.

അപമര്യാദയായി പെരുമാറിയ കോണ്‍സ്റ്റബിളിനെ  യുവതി ഷൂ കൊണ്ടടിച്ചു  

ഭുവനേശ്വര്‍- അപമര്യാദയായി പെരുമാറിയ എസ്എസ്ബി കോണ്‍സ്റ്റബിളിനെ യുവതി മര്‍ദ്ദിച്ചു. ഒഡീഷയിലെ കല്‍പ്പന സ്‌ക്വയറിനടുത്താണ് സംഭവം. യുവതി ഷൂ ഊരിയാണ് മര്‍ദിച്ചത്. നാട്ടുകാരുടെ മുന്നില്‍ വെച്ചായിരുന്നു സ്ത്രീയുടെ പ്രതികരണം. തന്നോട് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച് ഉറക്കെ നിലവിളിച്ച യുവതിയുടെ അടുത്തേക്ക് നാട്ടുകാര്‍ ഓടിക്കൂടി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍സ്റ്റബിളിനെ കെട്ടിയിട്ടു. ഈയവസരത്തിലാണ് യുവതി ഷൂ കൊണ്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.
അതേസമയം, സംഭവം അറിഞ്ഞ് ക്യാപിറ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി. പ്രകോപിതരായ നാട്ടുകാരില്‍ നിന്ന് കോണ്‍സ്റ്റബിളിനെ രക്ഷപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് താത്ക്കാലികമായി പുറത്താക്കി. അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.

Latest News