Sorry, you need to enable JavaScript to visit this website.

എന്‍.പി.ആര്‍ വിവരശേഖരണം ഏപ്രില്‍ ഒന്നിന് ആരംഭിക്കും, തുടക്കം രാഷ്ട്രപതി ഭവനില്‍നിന്ന്

ന്യൂദല്‍ഹി- വിവാദവും പ്രതിഷേധവും അരങ്ങുതകര്‍ക്കുമ്പോഴും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ രജിസ്റ്ററിന്റെ ആദ്യപടിയെന്ന് കരുതപ്പെടുന്ന എന്‍.പി.ആര്‍ വിവരശേഖരണം ഏപ്രില്‍ ഒന്നിന് രാഷ്ട്രപതി ഭവനില്‍നിന്ന് ആരംഭിക്കാനാണ് നീക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയില്‍ ആദ്യം എന്റോള്‍ ചെയ്യുക എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിവരങ്ങളും ശേഖരിക്കും. എന്‍.പി.ആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും. മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച കേരളവും ബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തി വരികയാണ്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

 

Latest News