Sorry, you need to enable JavaScript to visit this website.

എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യര്‍

തിരുവനന്തപുരം- ഷാങ്ഹായ്, സൗത്ത് ഏഷ്യന്‍, സിംഗങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ ചലച്ചിത്രമേളകളില്‍ ഇന്ദ്രന്‍സിന് മികച്ച നടനെന്ന അംഗീകാരം നേടിക്കൊടുത്ത 'വെയില്‍മരങ്ങള്‍' ഫെബ്രുവരി 28 ന് റിലീസ് ചെയ്യും.  ഡോ. ബിജു ആണ് സംവിധായകന്‍.
കേരളത്തിനു പുറത്ത് പ്ലാറ്റൂണ്‍ വണ്‍ പിലിംസ് ആണ് ചിത്രമെത്തിക്കുന്നത്.
എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. ഡോ. ബിജു തന്നെയാണ് കഥ, തിരക്കഥ സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവം 2019 ഉള്‍പ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Latest News