Sorry, you need to enable JavaScript to visit this website.

തീവ്രവാദ കണ്ണാടിയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാവരും തീവ്രവാദിയാണെന്ന് തോന്നും- മുനീര്‍

കോഴിക്കോട്- തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ് വി. മുരളീധരന് മുസ്‌ലിം ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഷഹിന്‍ ബാഗ് സമരപ്പന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ നിലപാടാണ്. പിണറായി വിജയനും നരേന്ദ്ര മോഡിയും ഈ വിഷയത്തില്‍ സയാമീസ് ഇരട്ടകളെ പോലെയാണെന്നും മുനീര്‍ പറഞ്ഞു.
ലോക കേരള സഭ ധൂര്‍ത്താണെന്ന് യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും കോഴിക്കോട് ഷഹീന്‍ ബാഗ് സ്‌ക്വയറിലെത്തിയ മുനീര്‍ പറഞ്ഞു.
മുസ്‌ലിം ലീഗില്‍ എല്ലാവരുമില്ലെങ്കിലും ചില തീവ്രവാദികളുണ്ടെന്ന് വിദേശ സഹമന്ത്രി വി മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു.

 

Latest News