Sorry, you need to enable JavaScript to visit this website.

ചെന്നൈ സി.എ.എ സമരവേദി വിവാഹത്തിനു സാക്ഷിയായി

ചെന്നൈ- പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്ന ചെന്നൈ വാഷര്‍മാാന്‍പേട്ടിലെ ഷാഹീന്‍ബാഗ് വിവാഹ വേദിയായി.

പോലീസ് അതിക്രമങ്ങളെ അതിജീവിച്ച് മൂന്ന് ദിവസമായി സമരം തുടരുന്ന വേദിയില്‍ 22 കാരന്‍ ഷഹീന്‍ ഷായും 20 കാരി സുമയ്യയുമാണ് വിവാഹിതരായത്.

ഇവരുടെ വിവാഹം നേരത്തെ നിശ്ചയിച്ചതാണെന്നും പൗരത്വ സമരത്തില്‍ സജീവമായി പങ്കെടുക്കുന്നതിനാലണ് സമരവേദിയില്‍ വിവാഹം അനുവദിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. നോ സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍സി എന്ന പ്ലക്കാര്‍ഡുമായാണ് വധു വേദിയിലെത്തിയത്. മറ്റുള്ളവര്‍ സി.എ.എ പിന്‍വലിക്കണമെന്ന മുദ്രാവാക്യം മുഴക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

ഇമാം ദമ്പതികളെ പരിചയപ്പെടുത്തുകയും സാക്ഷികളുടെ ഒപ്പ് വാങ്ങുകയും ചെയ്തതിനുശേഷം ജനക്കൂട്ടം ദമ്പതികള്‍ക്കായി പ്രാര്‍ഥിക്കുകയും അവരുടെ തീരുമാനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

സി.എ.എ മുസ്ലിംകളെ മാത്രമല്ല ബാധിക്കുകയെന്നും വിവാഹം നേരത്തെ നിശ്ചയിച്ചതാണെങ്കിലും സമരവേദി വിട്ടുപോകാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഇവിടെ തന്നെ നടത്തിയതെന്നും ഷഹീന്‍ ഷാ പറഞ്ഞു.

 

Latest News