ന്യൂദല്‍ഹി- രാജ്യത്തെ സാധാരണക്കാര്‍ക്കും മൊബൈല്‍ ഡാറ്റ പ്രാപ്യമായതോടെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ പദ്ധതി ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലും പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ എന്‍.ബി.യു സി.ഇ.ഒ സീസര്‍ ഗുപ്ത അറിയിച്ചു.
റെയില്‍വേയുമായി സഹകരിച്ച് 2015ലാണ് സൗജന്യ വൈഫൈ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ മൊബൈല്‍ ഡാറ്റാ നിരക്ക് വളരെയധികം കുറഞ്ഞു. നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗൂഗിള്‍.
സൗജന്യ വൈഫൈ പദ്ധതിയുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേക്കും നന്ദി അറിയിക്കുന്നതായി സീസര്‍ ഗുപ്ത പറഞ്ഞു.