Sorry, you need to enable JavaScript to visit this website.

കേരളത്തിന് വേണ്ടി കറങ്ങി, സമ്പത്തിന് ഒന്നരലക്ഷം യാത്രാ ബത്ത അനുവദിച്ചു

തിരുവനന്തപുരം- കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ച സി.പി.എം നേതാവ് എ. സമ്പത്തിന് പല വക യാത്രകളുടെ പേരില്‍ ഒന്നര ലക്ഷം രൂപ യാത്ര ബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തിരുവനന്തപുരത്തുനിന്നു ദല്‍ഹിയിലേക്കും തിരിച്ചും വിമാനത്തില്‍ സഞ്ചരിച്ചതിനും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനുമാണ് ഈ തുക.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ സമ്പത്തിനെ ചുമതലപ്പെടുത്തിയത്.  ഇതിനായി ഉദ്യോഗസ്ഥരേയും ഓഫീസും വാഹനവും നല്‍കി. സമ്പത്തിന്റെ യാത്രാ ബത്തയെക്കുറിച്ചു നിയമന ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ സമ്പത്ത് നല്‍കിയ യാത്രാ ബില്‍ കേരള ഹൗസ് റസിഡന്‍സ് കമ്മിഷണര്‍ പൊതുഭരണവകുപ്പിലേക്ക് അയച്ചു. അവിടെനിന്ന് ധനവകുപ്പിലെത്തിയ ബില്ലിനു കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിച്ചത്.

 

Latest News