Sorry, you need to enable JavaScript to visit this website.

പൗരത്വ സമരം: മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ അറസ്റ്റില്‍

ലഖ്‌നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ സാമൂഹിക പ്രവര്‍ത്തകനും മഗ്‌സസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെയെ യു.പി. പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലാണ് സംഭവം. പാണ്ഡെയെയും മറ്റു ഒമ്പത് പേരെയും പോലീസ് വാഹനത്തില്‍ കയറ്റുന്ന വീഡിയോ പുറത്തുവന്നു.
സി.എ.എക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുന്നയാളാണ് പാണ്ഡെ. രണ്ടു മാസമായി ലഖ്‌നൗ ക്ലോക്ക് ടവറിലെ സമര വേദിയില്‍ പാണ്ഡെ സജീവമായി പങ്കെടുത്തു വരികയാണ്.
പാണ്ഡെയും സംഘാംഗങ്ങളും സി.എ.എയെ വിമര്‍ശിക്കുന്ന നോട്ടിസുകള്‍ വിതരണം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതാണ് അറസ്റ്റ് ചെയ്യാന്‍ കാരണം.

 

Latest News