ട്രെയിനിലെ ശിവപൂജ താല്‍ക്കാലികമെന്ന് റെയില്‍വേ, ഉദ്ഘാടനത്തിന് ഒരുക്കിയത്

ന്യൂദല്‍ഹി- വാരാണസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസില്‍ ഒരു സീറ്റ് ചെറിയ ശിവ ക്ഷേത്രമാക്കിയത് സോഷ്യല്‍ മീഡിയകളില്‍ വിവാദമായതോടെ വിശദീകരണവുമയി റെയില്‍വേ. ശിവന്റെ ചിത്രം സ്ഥാപിച്ചത് സ്ഥിരമായിട്ടല്ലെന്നാണ് റെയില്‍വേ ഇപ്പോള്‍ പറയുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിനിലെ ജോലിക്കാര്‍ പൂജക്കായി താല്‍ക്കാലികമായാണ് ചിത്രങ്ങള്‍ പുനസ്ഥാപിച്ചതെന്നുമാണ് വിശദീകരണം.
ട്രെയിനില്‍ മിനി ശിവക്ഷേത്രം ഉണ്ടാക്കിയത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണു മൂന്നു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുളള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ട്രെയിനിലെ ബി ഫൈവ് കോച്ചിലെ 64 ാം നമ്പര്‍ സീറ്റ് പൂജയ്ക്കായി ഒരുക്കിയത് പിന്നീടു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണു റിപ്പോര്‍ട്ട് ചെയ്തത്.

 

Latest News