Sorry, you need to enable JavaScript to visit this website.

സുജൂദിലേക്ക് പോയി, പിന്നെ എഴുന്നേറ്റില്ല; ഇന്ത്യന്‍ തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി

ഫയല്‍ ചിത്രം

മക്ക - അസര്‍ നമസ്‌കാരത്തിന് സുജൂദിലേക്ക് (സാഷ്ടാംഗ പ്രണാമം) പോയ തീര്‍ഥാടകന്‍ പിന്നീട് ഉണര്‍ന്നില്ല. ജബലുന്നൂര്‍ ഡിസ്ട്രിക്ടിലെ അല്‍സലാം മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിനിടെയാണ് 60 കാരനായ ഇന്ത്യന്‍ തീര്‍ഥാടകന്‍ ഇഹലോകവാസം വെടിഞ്ഞത്. രണ്ടാമത്തെ റകഅത്തില്‍ തീര്‍ഥാടകന്‍ സുജൂദില്‍നിന്ന് എഴുന്നേറ്റില്ല.  ഉടന്‍ മറ്റുള്ളവര്‍ ചേര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാന്‍ ശ്രമിക്കുകയും റെഡ് ക്രസന്റിന്റെ സേവനം തേടുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവര്‍ത്തര്‍ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.  
ദിവസങ്ങള്‍ക്കു മുമ്പാണ് ഉംറ കര്‍മം നിര്‍വഹിക്കുന്നതിന് ഇന്ത്യക്കാരന്‍ മക്കയിലെത്തിയത്. ജബലുന്നൂറും ഹിറാ ഗുഹയും സന്ദര്‍ശിക്കുന്നതിന് എത്തിയപ്പോഴാണ് സമീപത്തെ അല്‍സലാം മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയത്. അല്‍മആബിദ പോലീസ് സ്റ്റേഷന്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശിശ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.

 

 

Latest News