ഉംറ തീര്‍ഥാടകന്‍ മദീനയില്‍ നിര്യാതനായി

മദീന- കോണ്‍ഗ്രസ് നേതാവും ഇടുക്കി ഡി.സി.സി പ്രസിഡന്റുമായ ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരി പുത്രന്‍ ഷാറൂഖ് (25) മദീനയില്‍ നിര്യാതനായി. സ്വകാര്യ ഗ്രൂപ്പില്‍  ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു. മദീന സന്ദര്‍ശനത്തിന് ശേഷം മക്കയിലേക്ക് പോകാനിരിക്കെ, ഹൃദ്രോഗത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അല്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണ വാര്‍ത്തയറിഞ്ഞ് ഷാറൂഖിന്റെ പിതാവും  ഇബ്രാഹിം കുട്ടി കല്ലാറും മദീനയിലേക്ക് തിരിച്ചിട്ടുണ്ട് അവര്‍ എത്തിയതിന് ശേഷം മദീനയില്‍ ഖബറടക്കം നടത്തും.
നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായത്തിനായി കെ. എം.സി.സി പ്രവര്‍ത്തകരായ ശരീഫ് കാസര്‍കോട്, ജമാല്‍ പാലൊളി, നവാസ് നേര്യമംഗലം, ശിഹാബ് അടിമാലി എന്നിവര്‍ രംഗത്തുണ്ട്.

 

Latest News