കൊറോണ വൈറസല്ല നരസിംഹ അവതാരം, ചൈന വിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിക്കണം: ഹിന്ദുമഹാസഭ അധ്യക്ഷന്‍


മുംബൈ- കൊറോണ വൈറസ് മാംസാഹാരികളെ ശിക്ഷിക്കാന്‍ വേണ്ടി പിറവികൊണ്ട അവതാരമെന്ന് ഹിന്ദുമഹാസഭ ദേശീയധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്.കൊറോണ വൈറസ് അല്ല .മാംസാഹാരികളെ ശിക്ഷിക്കാന്‍ വേണ്ടി പിറവികൊണ്ട അവതാരമാണ്. സാധുജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണത്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന മെസേജ് ആണ് അത് നല്‍കുന്നത്.

മാംസാഹാരികളായ ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാനാണ് എത്തിയത്. നരസിംഹാവതാരമാണ് കൊറോണ. ചൈനീസ് ഭരണകൂടം കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ജീവികളെ ഇനി കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം. അങ്ങനെ ചെയ്താല്‍ കൊറോണ അതിന്റെ ലോകത്തിലേക്ക് തിരികെ പോകുമെന്നും ഹിന്ദുമഹാസഭ അധ്യക്ഷന്‍ വ്യക്തമാക്കി. പശുസംരക്ഷകരും ഈശ്വര വിശ്വാസികളുമായ ഇന്ത്യക്കാര്‍ക്ക് കൊറോണ വരില്ലെന്നും അദേഹം പറഞ്ഞു.
 

Latest News