കാണാതായ ഒന്നര വയസുകാരന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി

കണ്ണൂര്‍- തയ്യിലില്‍ വീട്ടില്‍ നിന്ന് കാണാതായ ഒന്നര വയസുകാരന്റെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. തയ്യിലില്‍ സ്വദേശി ശരണ്യയുടെയും പ്രണവിന്റെ മകന്‍ വിയാന്റെ മൃതദേഹമാണ് കടല്‍തീരത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. രാത്രി ഉറക്കികിടത്തിയ കുട്ടിയെ കാണാനില്ലെന്ന് പിതാവ് പ്രണവ് പോലിസില്‍ പരാതി നല്‍കിയിരുന്നു.

അര്‍ധനരാത്രി കുട്ടിക്ക് മരുന്നും പാലും നല്‍കിയശേഷം പിതാവിനൊപ്പമായിരുന്നു ഉറങ്ങാന്‍ കിടത്തിയിരുന്നത്. എന്നാല്‍ രാവിലെ ആറ് മണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ മകനെ കാണാനില്ലെന്നാണ് പരാതി. ഇതേതുടര്‍ന്ന് ഒഴാഴ്ച്ചയോളമായി തിരച്ചില്‍ നടത്തുകയാണ് ബന്ധുക്കളും പോലിസും. ഇതിനിടെയാണ് ഇന്ന് കടല്‍ത്തീരത്തെ കരിങ്കല്‍ഭിത്തിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്.
 

Latest News