എല്ലാവരുമല്ലെങ്കിലും ലീഗില്‍ തീവ്രവാദികളുണ്ട്-വി.മുരളീധരന്‍

കൊണ്ടോട്ടി- എല്ലാവരുമല്ലെങ്കിലും മുസ്ലിം ലീഗില്‍ തീവ്രവാദികളുണ്ടെന്ന് ബി.ജെ.പി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരന്‍.

പുനരാരംഭിച്ച ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസിലെ ആദ്യ വിമാനത്തെ വരവേല്‍ക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആരൊക്കെയാണ് തീവ്രാദികളാണെന്ന ചോദ്യത്തിന് ഉള്ളിലുള്ളവര്‍ ആരൊക്കെയാണെന്ന് തനിക്ക് പറയാന്‍ പറ്റില്ലെന്നും സുരേന്ദ്രന് അറിയാമായിരിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച  ഷാഹീന്‍ബാഗ് മാതൃകയിലുള്ള സമരത്തില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ബീഫ് വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്ന്  വി മുരളീധരന്‍ കുറ്റപ്പെടുത്തി. അലനും ത്വാഹയും മാവോയിസ്റ്റ് ആണെന്ന് സി.പി.എം തന്നെ സമ്മതിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest News