Sorry, you need to enable JavaScript to visit this website.

മോഡി ഉദ്ഘാടനം ചെയ്ത ട്രെയിനില്‍ ഒരു സീറ്റ് ശിവപൂജയ്ക്ക് സ്ഥിരം റിസര്‍വ് ചെയ്ത് റെയില്‍വേ


കൊച്ചി- വാരാണസി-ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസില്‍ ഒരു സീറ്റ് ചെറിയ ക്ഷേത്രമാക്കി മാറ്റി. ഇന്നലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മൂന്ന് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. ഈ തീവണ്ടിയില്‍ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റാണ് പൂജയ്ക്കായി സ്ഥിരം മാറ്റിവെച്ചിരിക്കുന്നത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നും ട്രെയിനില്‍ ആരാധനയ്ക്കായി ഈ സീറ്റ് മാറ്റിവെക്കാനാണ് അധികൃതരുടെ നിര്‍ദേശം.

ആദ്യ യാത്രയില്‍  സൈഡ് ലോവര്‍ ബെര്‍ത്താണ് പൂജയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ശിവന്റെ ചിത്രങ്ങള്‍ സീറ്റില്‍ വെച്ചിരിക്കുകയാണ്. ഇന്‍ഡോറിലെ ഓാംകാരേശ്വര്‍,ഉജ്ജയിനിലുള്ള മഹാകാലേശ്വര്‍,വാരാണസിയിലെ കാശിവിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലേക്കാണ് ഈ വണ്ടി സര്‍വീസ് നടത്തുന്നത്. ഞായറാഴ്ചയാണ് മഹാകാല്‍ എക്‌സ്പ്രസിന്റെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 20 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.തീപിടിക്കുന്ന വസ്തുക്കള്‍ ട്രെയിനുകളില്‍ നിരോധനമുണ്ടെങ്കിലും പൂജയ്ക്കായി തീകൊളുത്തുന്നതിന് ഈ തീവണ്ടിയില്‍ നിരോധനമില്ല.

Latest News