ന്യൂദല്‍ഹി- ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം വട്ടം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വേഷം ധരിച്ചെത്തിയത് ആറു കുഞ്ഞുങ്ങള്‍.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കാന്‍ ആപ് പ്രവര്‍ത്തകരായ മാതാപിതാക്കളോടൊപ്പം കെജ്‌രിവാളിന്റെ മീശ വരച്ചും മഫഌ ധരിച്ചുമെത്തിയ ആവ്യാന്‍ ടോമറെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേക അതിഥിയായി ക്ഷണിച്ചിരുന്നു. ബേബി മഫഌമാന്‍ എന്ന പേരു ലഭിച്ച അവ്യാനു പുറമെ, കെജ്‌രിയുടെ വേഷത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ കൂടി ചടങ്ങിനെത്തി.