കോടിയേരിയുടേത് ബെഹ്‌റയെ വെള്ളപ്പൂശാനുള്ള ശ്രമങ്ങള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍


തിരുവനന്തപുരം- സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വെള്ളപ്പൂശാനുള്ള ശ്രമങ്ങളാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതികളും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ച സിഎജി റിപ്പോര്‍ട്ടിനെ നിസാരവത്കരിക്കുകയാണ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ്. കോടികള്‍ ചോര്‍ന്ന അഴിമതി അന്വേഷിച്ച് അടിയന്തരമായി കുറ്റവാളികള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ്  ജനങ്ങള്‍ കരുതിയത്. 

സിസി ടിവി ഉപയോഗിച്ചുള്ള സിംസി പദ്ധതിയുടെ കരാര്‍ ലഭിച്ച ഗാലക്സോണ്‍ കമ്പനിയുടെ പ്രവൃത്തിപരിചയം ഗള്‍ഫിലാണ്. ഗള്‍ഫുമായി അടുത്ത ബന്ധമുള്ളവര്‍ വഴിയാണ് പദ്ധതി പൊലീസിലെത്തിയതെന്നും പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. ഇടപാടില്‍ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ് അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.സിഎജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടുപിടിത്തം വിചിത്രമാണെന്നും അദേഹം ആരോപിച്ചു.
 

Latest News