ദല്‍ഹി മുഖ്യമന്ത്രിയായി കെജിരിവാള്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജിരിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദേഹത്തിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് ഉച്ചയോടെ സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയില്‍ വന്‍ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് അരവിന്ദ് കെജിരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.മനീഷ് സിസോദിയ,സത്യേന്ദ്രകുമാര്‍ ജെയിന്‍,ഗോപാല്‍റോയ്, ഇമ്രാന്‍ ഹുസൈന്‍,രാജേന്ദ്രപാല്‍ ഗൗതം, കൈലാഷ് ഗഹലോട്ട് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.ഇത് മൂന്നാംതവണയാണ് ആംആദ്മി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി കെജിരിവാള്‍ അധികാരമേല്‍ക്കുന്നത്.
 

Latest News