Sorry, you need to enable JavaScript to visit this website.

വെല്ലുവിളി പാലിക്കാൻ അമിത് ഷാ തയ്യാറായില്ല; ഷഹീൻബാഗിലെ സമരക്കാർ അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്തും

ന്യൂദൽഹി- പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ആർക്കുവേണമെങ്കിലും തന്നോട് സംവദിക്കാമെന്നും ഇതിനായി തന്റെ ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മതിയെന്നുമുള്ള വാഗ്ദാനം ആഭ്യന്തര മന്ത്രി അമിത് ഷാ പാലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻ ബാഗിൽ സമരം നടത്തുന്നവർ ഇന്ന് ഉച്ചക്ക് രണ്ടിന് അമിത് ഷായുടെ വസതിയിലേക്ക് മാർച്ച് നടത്തും. സംവാദത്തിന് അമിത് ഷായെ ക്ഷണിച്ചുള്ള കത്തിന് മൂന്നു ദിവസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. നേരത്തെ തന്റെ ഓഫീസിൽ അപേക്ഷ നൽകുന്ന ആർക്കും മൂന്നു ദിവസത്തിനകം അപ്പോയിൻമെന്റ് നൽകുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് ഷഹീൻ ബാഗിലെ സമരക്കാർ അമിത് ഷാക്ക് കത്ത് നൽകിയത്. എന്നാൽ ഇതിന് മറുപടി നൽകാൻ മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. 
ഇന്ന് ഉച്ചക്ക് അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും എൻ.ആർ.സിയും സി.എ.എയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഷഹീൻ ബാഗിലെ 76 വയസുള്ള ദീദി പറഞ്ഞു. 
ടൈംസ് നൗ നടത്തിയ സമ്മിറ്റിലാണ് പൗരത്വനിയമം സംബന്ധിച്ച് ആർക്കും തന്നോട് സംവാദം നടത്താമെന്ന് അമിത് ഷാ വീരവാദം മുഴക്കിയത്.
 

Latest News