പാലക്കാട്- സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ അശ്ലീല ആംഗ്യം കാണിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പാലക്കാട് കണ്ട്രോള് റൂം എ.എസ്.ഐ നവീന്‍ നിശ്ചലിനെതിരെയാണ് കസബ പോലീസ് കേസ് എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം.
സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥിനിക്ക് നേരെ റോഡില്‍ വെച്ച് എ.എസ്.ഐ അശ്ശീല ആഗ്യം കാണിച്ചുവെന്നാണ് മാതാപിതാക്കള്‍ നല്കിയ പരാതി. കേസെടുത്തതോടെ നവീന്‍ നിശ്ചല്‍ ഒളിവില്‍ പോയെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. അന്വേഷണ വിധേയമായി നവീനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.






