സി.എ.എ പ്രതിഷേധം; കോണ്‍ഗ്രസ് നേതാവിന് ഒരു കോടി രൂപ പിഴ വിധിച്ച് യു.പി കോടതി

മൊറാദാബാദ്- ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിന് ഒരു കോടി രൂപ പിഴ വിധിച്ച് കോടതി. കവിയും കോണ്‍ഗ്രസ് നേതാവുമായ ഇംറാന്‍ പ്രതാപ്ഗഡിക്കാണ് മൊറാദാബാദ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് രാകേഷ് സിംഗ് 1.04 കോടി രൂപ പിഴ വിധിച്ചത്.

സി.എ.എ പ്രതിഷേധക്കാരെ പ്രകോപിതരാക്കിയെന്നാണ് കുറ്റം. പ്രതിഷേധ സ്ഥലത്ത് പോലീസിനെ വിന്യസിച്ചതിനുള്ള ചെലവും 144 ലംഘിച്ച് സംഘടിച്ച എല്ലാവര്‍ക്കുമെതിരേയും നടപടി സ്വീകരിച്ചതിനള്ള ചെലവും കണക്കിലെടുത്താണ് ഇത്രയും തുക പിഴ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

 

 

Latest News