Sorry, you need to enable JavaScript to visit this website.

റിയാദിൽ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്

റിയാദ്- ദക്ഷിണ റിയാദിലെ സൗത്ത് റിംഗ് റോഡിൽ ദീറാബ് ഡിസ്ട്രിക്ടിൽ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തിയും പ്രാഥമിക ശുശ്രൂഷകൾ നൽകിയും 15 പേരെ കിംഗ് സൽമാൻ, അൽഈമാൻ, അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രികളിലേക്കും കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്കും നീക്കി. നിസാര പരിക്കേറ്റ മൂന്നു പേർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ചികിത്സകൾ നൽകിയതായും റിയാദ് റെഡ് ക്രസന്റ് വക്താവ് യാസിർ അൽജലാജിൽ അറിയിച്ചു.
 

Latest News