ബിജെപിയെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളാക്കുന്നു; യെദ്യൂരപ്പയുടെ വസതിയിലേക്ക് മാര്‍ച്ച്

ബെംഗളുരു- കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധമാര്‍ച്ച് . സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ബിദാര്‍ രാജ്യദ്രോഹക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിനെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിനെ ദുരുപയോഗം ചെയ്യുന്നതായും ബിജെപിയെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹ കേസില്‍ പോലിസ് പെടുത്തുന്നുവെന്നും ആരോപിച്ചാണ് സമരം.

കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വഭേദഗതിക്ക് എതിരെ നടാകം കളിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി നേരത്തെ അറസ്റ്റ്  ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു.
 

Latest News