Sorry, you need to enable JavaScript to visit this website.

ചൈനയില്‍ കൊറോണ മരണം വീണ്ടുംകൂടുന്നു;  ജീവന്‍ നഷ്ടമായത് 1523 പേര്‍ക്ക്

ബീജിങ്- ചൈനയില്‍ കൊറോണ മരണങ്ങള്‍ കൂടുന്നു. വൈറസ് ബാധിച്ച് ഇതുവരെ രാജ്യത്ത് 1523 പേരാണ് മരിച്ചത്. ശനിയാഴ്ച 143 മരണങ്ങളാണ് ഹുബെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 66492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ വുഹാന്‍മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ആകെ 1102 ആരോഗ്യമേഖലയില്‍ സര്‍വീസ് ചെയ്യുന്നവര്‍ക്കാണ് കൊറോണ ബാധിച്ചത്.

മുഴുവന്‍ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. രോഗികള്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഒരുതവണമാത്രം ഉപയോഗിച്ച് ഒഴിവാക്കേണ്ട മുഖാവരണം പോലുള്ളവ ഡോക്ടര്‍മാര്‍ക്ക് പോലും ആവര്‍ത്തിച്ച് തന്നെ ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും ഹെല്‍ത്ത് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഷെങ് യിഷിന്‍ പറഞ്ഞു.
 

Latest News