Sorry, you need to enable JavaScript to visit this website.

വി.എസിന്റെ ആരോഗ്യസ്ഥിതി; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍

മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് പത്രപ്രവര്‍ത്തകന്‍ രമേശ് അരൂര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൊതുവേദിയില്‍ കാണാതായതോടെയാണ് വി.എസിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.


വി.എസിന്റെ ഔദ്യോഗിക വസതിയുമായും വി.എസിനെ സന്ദര്‍ശിച്ച സി.പി.എം പ്രവര്‍ത്തകരേയും ഉദ്ധരിച്ചാണ് കുറിപ്പ്.
ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം

സഖാവ് വിഎസിന് സുഖം തന്നെ

സഖാവ് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ചില തല്പര കേന്ദ്രങ്ങള്‍ വ്യാപകമായി പൊതുസമൂഹത്തിന് ആശങ്കജനിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇടതുപക്ഷ ഗ്രൂപ്പുകള്‍പോലും ഇത് വിശ്വസിച്ച് ആശങ്ക പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അതുകൊണ്ടാണ് വിഎസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസുമായി ബന്ധപ്പെട്ടത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് അവിടെനിന്ന് കേട്ടത്.

ഇന്ന് (2020 ഫെബ്രുവരി 14 വെള്ളി) രാത്രി എട്ടരയ്ക്കുപോലും അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ച സിപിഎം വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചു.

ഒക്ടോബര്‍ 23 ന് പുന്നപ്രവയലാര്‍ രക്തസാക്ഷി വാരാചരണവുമായി ബന്ധപ്പെട്ട് സമരസേനാനിയായ വിഎസ് പുന്നപ്രയില്‍ പോയിരുന്നു. പിന്നീടാണ് 25ന് അദ്ദേഹത്തിന് നേരിയ സ്‌ട്രോക്ക് ഉണ്ടായത്. ആ അവസ്ഥയും അദ്ദേഹം അതിജീവിച്ചു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ചികിത്സ തുടരുകയാണ്. അതുമൂലം പൊതു പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്നേയുള്ളൂ. ആരോഗ്യത്തിന് ഹാനികരമായ ഒരവസ്ഥയിലും അല്ല പ്രിയ സഖാവ്. എന്നാല്‍ ചില തല്‍പര കക്ഷികള്‍ ബോധ പൂര്‍വ്വം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പത്ര ഓഫീസുകളില്‍ നിന്നടക്കം നിരവധി അന്വേഷണങ്ങളാണ് ബന്ധപ്പെട്ടവരെ തേടി എത്തിയത്. പോരാട്ടങ്ങളെയും മരണത്തെയും പലകുറി മുഖാമുഖം കണ്ട സഖാവ് വിഎസ് പഴയ ഊര്‍ജ്ജ സ്വലതയോടെ തിരിച്ചുവരും....

 1 person, eyeglasses

Latest News