Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെന്നൈയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ- തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.


ഇസ്ലാമിക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രകടനത്തിനുനേരെ ബലം പ്രയോഗിച്ച പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. വൈകിട്ട് അഞ്ചര വരെ പ്രതിഷേധം സമാധാനപരമായിരുന്നു. തുടര്‍ന്ന് നൂറു കണക്കിനാളുകള്‍ ഷാഹീന്‍ ബാഗ് മാതൃകയില്‍ തമ്പടിച്ച ഓള്‍ഡ് വണ്ണാര്‍പേട്ടില്‍ പേട്ട് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പിന്‍വാങ്ങാത്തവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ലാത്തിച്ചാര്‍ജിലും പോലീസ് അതിക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
ജുമുഅ പ്രാര്‍ഥനക്കുശേഷം നടന്ന പ്രകടനത്തില്‍ ആയിരത്തിലേറെ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. തങ്ങള്‍ മെയിന്‍ റോഡിലേക്ക് കടന്നിട്ടില്ലെന്നും തെരുവുകളിലും വീടുകള്‍ക്കുമുന്നിലുമാണ് പ്രതിഷേധിച്ചതെന്നും പ്രക്ഷോഭകര്‍ പറയുന്നു.

 സമരം അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഇതിന് തയാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറോളം പേരെ പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അവരുടെ മോചനം ആവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ സമരക്കാര്‍ സംഭവസ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

സംസ്ഥാന ബജറ്റ് പ്രഖ്യാപിക്കുന്ന വെള്ളിയാഴ്ച തമിഴ്‌നാട്ടിലെവിടെയും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ആയിരക്കണക്കിനാളുകളാണ്‌ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.

Latest News