വധശിക്ഷാ കേസുകളില്‍ ആറ് മാസത്തിനകം വാദം കേള്‍ക്കാന്‍ സുപ്രിംകോടതി

ന്യൂദല്‍ഹി- പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ വിധി വന്ന കേസുകളിലെ അപ്പീലുകളില്‍ ആറ് മാസത്തിനകം തന്നെ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി. പ്രതികളുടെ ശിക്ഷാനടപടികള്‍ വൈകുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രിംകോടതി രജിസ്ട്രി ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് പേരടങ്ങുന്ന ബെഞ്ചായിരിക്കും ്അപ്പീലില്‍ ഉടന്‍ വാദം കേള്‍ക്കുക.

നിര്‍ഭയാ കേസില്‍ നിയമനപടികള്‍ വൈകുന്നത് മൂലം പ്രതികളുടെ വധശിക്ഷ വൈകുന്നതിന് എതിരെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ക്രൂരമായ കൃത്യങ്ങളിലെ പ്രതികളുടെ വധശിക്ഷയ്ക്ക് എതിരായ അപ്പീലുകളില്‍ വേഗം വിധി പറയാനാണ് ധാരണയായത്.
 

Latest News