ന്യൂദല്‍ഹി- ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31ന് ശേഷം പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.
പാനും ആധാറും ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികളും ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാണ് ധനമന്ത്രാലയത്തിന്റെ ഇതുസമ്പന്ധിച്ച വിജ്ഞാപനത്തില്‍ പറയുന്നത്. മാര്‍ച്ച് 31ന് അകം പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകും.
പാന്‍ കാര്‍ഡിലേയും ആധാര്‍ കാര്‍ഡിലേയും വിവരങ്ങള്‍ സമാനമായിരിക്കണമെന്നും എങ്കില്‍ മാത്രമേ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.
2020 ജനുവരി 27വരെ 30.25 കോടി പാന്‍ കാര്‍ഡുകള്‍ ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുന്നത്. 17.58 കോടി പാന്‍ ഉപഭോക്താക്കള്‍ ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല.
2020 ജനുവരി 27വരെ 30.25 കോടി പാന്‍ ഉപഭോക്താക്കള്‍ ആധാറുമായി ബന്ധിപ്പിച്ചെന്ന് മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 17.58 കോടി പാന്‍ കാര്‍ഡുകള്‍ ഇനിയും 0 ആധാറുമായി ബന്ധിപ്പിക്കാനുണ്ട്.