Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിൽ സ്വർണം തേടി അക്രമികൾ; ദേശീയ പാതയിൽ നിരീക്ഷണം ശക്തമാക്കി

മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസ് പരിശോധിക്കുന്നു

കൊണ്ടോട്ടി - കരിപ്പൂരിൽ വിമാന യാത്രക്കാരെ കൊളളയടിക്കുന്ന സംഘം സജീവമായതോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.
തുടർച്ചയായി മൂന്ന് യാത്രക്കാരാണ് ഒരാഴ്ചക്കിടെ ദേശീയ പാതയിൽ ആക്രമിക്കപ്പെട്ടത്.
രണ്ടാഴ്ച മുമ്പ് നെടിയിരുപ്പിൽ രണ്ട് പേരെ കാറുൾപ്പടെ തട്ടിക്കൊണ്ടുപോയി 25 ലക്ഷത്തിന്റെ സ്വർണം കവർന്നിരുന്നിരുന്നു.ഈ കേസ്‌ന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കൊട്ടപ്പുറത്ത് മംഗലാപുരം സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പണം കവർന്നത്.ഈ കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിലായ ദിവസം തന്നെ ഇന്നലെ രണ്ട് കാസർകോട് ഉദുമ സ്വദേശികളായ യാത്രക്കാരെ തട്ടിക്കാണ്ടുപോയി പണവും ആഭരണങ്ങളും കവർന്ന സംഭവമുണ്ടായി.ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്താമക്കിയത്.


ദേശീയ പാതയിൽ മുഴുവൻ സമയം പോലീസ് നിരീക്ഷണത്തിലാക്കിയതായി കൊണ്ടോട്ടി എസ്.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.ഇതോടൊപ്പം വിമാനത്താവളത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നിർദേശങ്ങളും ഉദ്‌ബോധനവും നൽകി. കരിപ്പൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ പോകവെയാണ് മൂന്ന് യാത്രക്കാർ കൊളളയടിക്കപ്പെട്ടത്.ആക്രമണ സംഭവങ്ങൾ പതിവായതോടെ ഉന്നത പൊലീസ് മേധാവികളും സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.രാത്രികാല പെട്രോളിംങ് ശക്തമാക്കി.പുലർച്ചെയാണ് കരിപ്പൂരിൽ കൂടുതൽ വിമാനങ്ങളുള്ളത്. ആയതിനാൽ യാത്രക്കാർ ഏറെയുമെത്തുന്നത് ഈ സമയങ്ങളിലാണ്.വിമാനമിറങ്ങിയ ദീർഘ ദൂരയാത്രക്കാർ പലപ്പോഴും ഫറോക്ക്,കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തി നാട്ടിലേക്ക് പോകാനാണ് ശ്രമിക്കുന്നത്. ഇവിടേക്ക് എത്താനാണ് പരസ്പരം പണം ഷെയർ ചെയ്ത് ഓട്ടോ റിക്ഷയിൽ യാത്രയാവുന്നത്.സ്വർണക്കടുത്ത് നടത്തുന്ന യാത്രക്കാരെന്ന ധാരണയിലാണ് ആക്രമണങ്ങൾ ഏറെയും നടക്കുന്നത്.എന്നാൽ മൂന്ന് യാത്രക്കാരിൽ നിന്നും സ്വർണം കണ്ടെത്താൻ അക്രമികൾക്ക് ആയിട്ടില്ല. ഇതോടെയാണ് ഇവരുടെ പണവും കൈവശമുണ്ടായിരുന്ന ആഭരണങ്ങളും ഇവർ തട്ടിയെടുക്കുന്നത്.


  ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ കാസർകോട് ഉദുമ സ്വദേശികളായ അബ്ദുൽ സത്താർ, സന്തോഷ് എന്നിവരാണ് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ പോകവെ പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 വൈദ്യരങ്ങാടിക്കടത്ത് വെച്ച് ഇന്നലെ ആക്രമത്തിനിരയായത്. ഇരുവരുടേയും പേഴ്‌സിലുണ്ടായിരുന്ന സ്വർണ ചെയിനും, മോതിരവും, പണവും സംഘം കവർന്ന് മേലേ ചേളാരി ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മംഗലാപുരം അബ്ദുൾ നാസർ ഷംസാദ് എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചാണ് കൊളളയടിച്ചത്.സംഭവത്തിൽ ഓരാൾ അറസ്റ്റിലാവുകയും  കവർച്ചക്ക് ഉപയോഗിച്ച കൂയിസർ വാഹനവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.സ്വർണം തേടിയെത്തുന്ന ആക്രമികൾക്ക് ഹവാല കേസുകളുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
  
 

Latest News