Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് മുൻമന്ത്രിക്കു പോലും സർട്ടിഫിക്കറ്റില്ലാത്ത രാജ്യത്ത്- ശശി തരൂർ 

തിരുവനന്തപുരം- 65 ശതമാനം ജനങ്ങൾക്കും ജനനസർട്ടിഫിക്കറ്റില്ലാത്ത ഒരു രാജ്യത്ത് 50 വർഷം മുമ്പ് ജനിച്ച ഒരു സാധാരണപൗരന് എങ്ങനെ രേഖകൾ സംഘടിപ്പിക്കാനാകുമെന്ന് ശശി തരൂർ എം.പി. കരസേനാമേധാവിയും ഒന്നാം മോഡി സർക്കാരിലെ മന്ത്രിയുമായിരുന്ന വി.കെ.സിങ്ങിന് പോലും ജനനസർട്ടിഫിക്കറ്റില്ല. തന്റെ ജനനതീയതി തെറ്റായാണു സ്‌കൂളിൽ രേഖപ്പെടുത്തിയതെന്നും അതിനാൽ വിരമിക്കൽ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് വി.കെ.സിങ്ങ് കോടതിയിൽപോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമബോർഡ് കെ.എ.എസ് പരീക്ഷക്ക് തയ്യാറാകുന്നവർക്കായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയപ്പോൾ ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് പൗരത്വം നഷ്ടപ്പെട്ടു. അതോടെ കുട്ടികളിൽ ഒരാളെ തടങ്കൽ പാളയത്തിലേക്ക് അയച്ചു. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്നതിനെയാണു രാജ്യമെമ്പാടും എതിർപ്പുണ്ടായിരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. നരേന്ദ്രമോഡി സർക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള വിവരക്കേടുകൾ മൂലം രാജ്യത്ത് വളർച്ചാനിരക്ക് കുറയുകയാണ്. തൊഴിലില്ലായ്മ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്നു. ലാഭത്തിൽപ്രവർത്തിക്കുന്ന പല പൊതുമേഖലാസ്ഥാപനങ്ങളും വിറ്റഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

Latest News