നിലമ്പൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

റിയാദ്- എക്‌സിറ്റ് 16ല്‍ ബൂഫിയയില്‍ ജോലി ചെയ്തിരുന്ന നിലമ്പൂര്‍ പോത്ത്കല്ല് പാതാര്‍ സ്വദേശി കൂരിക്കാടന്‍ ശുഐബ് (26) ഹൃദയാഘാതം മൂലം നിര്യാതനായി. മുഹമ്മദ് കോയ - ആമിന ദമ്പതികളുടെ മകനാണ്.
ബൂഫിയയില്‍ പാചക ജോലിയായിരുന്നു. കഴിഞ്ഞ മാസമാണ് അവധിക്ക് പോയി തിരിച്ചുവന്നത്. അവിവാഹിതനാണ്.

മുഹമ്മദ് നിസാര്‍, മുഹമ്മദ് റിയാദ്, നിശാദ്, ഖമര്‍ന്നീസ, ഖൈറുന്നീസ, നജ്മുന്നീസ, നിഹാല തസ്‌നി എന്നിവര്‍ സഹോദരങ്ങള്‍.

മയ്യിത്ത് റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വളണ്ടിയറുമായ സിദ്ദീഖ് തുവ്വൂര്‍, നജീബ് മമ്പാട്, നസീര്‍ എന്നിവര്‍ രംഗത്തുണ്ട്.

 

Latest News