പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്- പോക്സോ കേസില്‍ പ്രതിയായ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കല്‍ കടപ്പറത്തെ കേശവനെ(68)യാണ് ഇന്നലെ രാവിലെ മടിയനില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വീട്ടുകാരുടെ പരാതിയില്‍ കേശവനെതിരെ കഴിഞ്ഞ ദിവസം പോക്സോ നിയമപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം കേശവന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും വ്യക്തിവാരാഗ്യം മൂലം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേശവനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യ; ദേവകി. മക്കള്‍; ജയന്‍, ബീന.

 

Latest News