Tuesday , February   18, 2020
Tuesday , February   18, 2020

നിര്‍ഭയാകേസ്; വിനയ്ശര്‍മയുടെ ഹരജി തള്ളി സുപ്രിംകോടതി,ജസ്റ്റിസ് കുഴഞ്ഞുവീണു


ന്യൂദല്‍ഹി-നിര്‍ഭയാ കേസിലെ പ്രതിയുടെ ദയാഹരജി തള്ളിയതിനെതിരെയുള്ള അപേക്ഷ സുപ്രിംകോടതി തള്ളി. മുഴുവന്‍ രേഖകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. രാഷ്ട്രപതി തന്റെ ദയാഹര്‍ജിയില്‍ എല്ലാ രേഖകളും പരിശോധിച്ചില്ലെന്നും ഇത് നീതികേടാണെന്നും കാണിച്ചാണ് വിനയ് ശര്‍മ സുപ്രിംകോടതിയെ സമീപിച്ചത്.

എന്നാല്‍ രേഖകള്‍ മുഴുവനും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ചിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത പറഞ്ഞു. അതേസമയം പ്രതിയുടെ ഹരജി തള്ളിയതിന് പിന്നാലെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു. ഇവരെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേംബറിലേക്ക് മാറ്റി. ഈ സമയം കോടതിയിലുള്ളവര്‍ ആശങ്കയിലായി.
 

Latest News