Sorry, you need to enable JavaScript to visit this website.

പ്രളയ ഫണ്ട് താര ദമ്പതികള്‍ പുട്ടടിച്ചുവെന്ന് ബി.ജെ.പി 

കൊച്ചി- താരദമ്പതികളായ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ഇരുവരും പാവപ്പെട്ട ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും 'അവരോടൊപ്പമുള്ള സംഘവും' നാട്ടുകാരുടെ പണം പിരിച്ച് 'പുട്ടടിച്ചു'. കൂടാതെ ഇവര്‍ നടത്തിയ 'കരുണ മ്യൂസിക് കണ്‍സേര്‍ട്ട്' എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണം ഇവര്‍ വെട്ടിച്ചു. പണമുണ്ടാക്കാന്‍ ഇവര്‍ പ്രളയത്തെ മറയാക്കിയെന്നും സന്ദീപ് വാര്യര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇത് സംബന്ധിച്ച് ലഭിച്ച വിവരാവകാശ രേഖയുടെ ചിത്രമടക്കം സന്ദീപ് ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച് ഒരു ഇംഗ്‌ളീഷ്പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രങ്ങളും സന്ദീപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News