ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി


അഹമ്മദാബാദ്: പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. കഴിഞ്ഞ ഇരുപത് ദിവസമായി അദേഹത്തെ കാണാനില്ലെന്നാണ്  ഭാര്യ കിഞ്ജല്‍ പട്ടേല്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച് കിഞ്ജല്‍ പട്ടേല്‍  രംഗത്തെത്തി. പട്ടേല്‍ സമരത്തിന്റെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തി സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിന് ഉണ്ടായിരുന്ന മറ്റ് നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവര്‍ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടാണ് ഹര്‍ദികിനെ പീഡിപ്പിക്കുന്നതെന്നും ഭാര്യ ആരോപിച്ചു. 
ഹാര്‍ദിക് പട്ടേല്‍ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അദ്ദേഹം അവസാനമായി അഭിനന്ദിച്ച് ഫെബ്രുവരി 11 ന ട്വീറ്റ് ചെയ്തതായും അവര്‍ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ തന്നെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചുവെന്ന് ഫെബ്രുവരി 10 ന് സോഷ്യല്‍ മീഡിയയിലൂടെ പട്ടേല്‍ ആരോപിച്ചിരുന്നു
 

Latest News