വെടിയുണ്ട കാണാതായ സംഭവം; കടകംപള്ളിയുടെ ഗണ്‍മാനും പ്രതി


തിരുവനന്തപുരം- കേരളാ പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി.സനില്‍കുമാറാണ് പ്രതിയായത്. ഈ കേസില്‍ ആകെ 11 പേരാണ് പ്രതികള്‍. രജിസ്ട്രര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് കേസില്‍ പോലീസുകാരെ പ്രതിയാക്കിയത്.

രജിസ്ട്രറില്‍ സ്റ്റോക്ക് വിവരങ്ങള്‍ തെറ്റായാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ ആരോപണമുണ്ട്. കേസില്‍ ക്രൈംബ്രാഞ്ചായിരിക്കും അന്വേഷണം നടത്തുക. അതേസമയം കുറ്റവാളിയാണെന്ന് തെളിയുംവരെ സനില്‍കുമാര്‍ ഗണ്‍മാന്‍ ആയി തന്നെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
 

Latest News