ഇസ്ലാമിക പണ്ഡിതന്‍ താരിഖ് റമദാനെതിരെ പുതിയ ബലാത്സംഗ ആരോപണങ്ങള്‍

പാരീസ്- ബലാത്സംഗ ആരോപണം നേരിടുന്ന പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ താരിഖ് റമദാനെതിരെ പുതിയ രണ്ട് ആരോപണങ്ങള്‍. സ്വിസ് പൗരനായ താരിഖ് റമദാന്‍ കഴിഞ്ഞ ദിവസം അന്വേഷണ മജിസ്‌ട്രേറ്റുമാര്‍ക്ക് മുമ്പാകെ ഹാജരായപ്പോഴാണ് രണ്ട് ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയതായും ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍നിന്ന് രണ്ട് സ്ത്രീകളുടെ ഫോട്ടോകള്‍ ലഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

2009 ല്‍ ഒരു വികലാംഗ യുവതിയേയും 2012 ല്‍ ഒരു ഫെമിനിസ്റ്റിനേയും ബലാത്സംഗം ചെയ്തുവെന്ന ആരോപണങ്ങളാണ് താരിഖ് റമദാന്‍ നേരത്തെ നേരിടുന്നത്. ഭാര്യയോടൊപ്പം ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായ താരിഖ് ആരോപണങ്ങള്‍ നിഷേധിച്ചു. കേസ് കൂടുതല്‍ ദുരൂഹമാകുകയാണെന്നും നിയമ പോരാട്ടം തുടരുമെന്നും താരിഖിന്റെ അഭിഭാഷന്‍ ഇമ്മാനുവല്‍ മാര്‍സിഗ് നി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പുതിയ രണ്ട് സത്രീകള്‍ പരാതി ഫയല്‍ ചെയ്തിട്ടില്ലെങ്കിലും 2015 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ഒരാളും 2016 മാര്‍ച്ചില്‍ ബന്ധമുണ്ടായിരുന്നുവെന്ന് രണ്ടാമത്തെ സ്ത്രീയും മൊഴി നല്‍കി. ബന്ധം സമ്മതത്തോടെ ആയിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയായിരുന്നുവെന്നും ഒരു സ്ത്രീ വെളിപ്പെടുത്തി.

1928 ല്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് സ്ഥാപിച്ച ഹസനുല്‍ ബന്നയുടെ മകനാണ് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച താരിഖ് റമദാന്‍. ആദ്യ കേസുകളി‍ല്‍ പാരീസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

 

Latest News