ജിദ്ദ എയർപോർട്ടിൽ ട്രാൻസിറ്റുകാർക്ക് സൗജന്യ കാർ യാത്ര

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ യാത്രാ സംവിധാനം ഏർപ്പെടുത്തി. പുതിയ ടെർമിനലിനും സൗത്ത് (സൗദിയ) ടെർമിനലിനും ഇടയിലാണ് ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ യാത്രാ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്വഫ്‌വ ലിമോസിൻ കമ്പനിയുമായി സഹകരിച്ചാണ് പുതിയ സേവനം. 
ബോർഡിംഗ് പാസ് കാണിച്ചാൽ യാത്രക്കാർക്ക് ഒന്നാം നമ്പർ ടെർമിനലിൽനിന്ന് സൗത്ത് ടെർമിനലിലേക്ക് സൗജന്യമായി യാത്ര ചെയ്യാം. മുഴുവൻ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും പുതിയ ടെർമിനലിലേക്ക് മാറ്റുന്നതുവരെ രണ്ടു മാസക്കാലമാണ് സൗജന്യ യാത്രാ സംവിധാനം നിലവിലുണ്ടാവുക. 
ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ യാത്രാ സേവനം നൽകുന്നതിന് 200 കാറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്വിറ്ററിലെ ഒഫീഷ്യൽ പേജിലൂടെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് അറിയിച്ചു. 

Tags

Latest News