Sorry, you need to enable JavaScript to visit this website.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ  സസ്‌പെൻഡ് ചെയ്യണം -എം.എം.ഹസൻ

കാസർകോട്- കേരള പോലീസിന്റെ തോക്കുകളും 12,000 ൽപരം വെടിയുണ്ടകളും കാണാതായത് സംബന്ധിച്ച് സി.എ.ജി നൽകിയ റിപ്പോർട്ട് ഗൗരവത്തിൽ എടുത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിടണമെന്ന് കെ.പി.സി.സി മുൻ പ്രസിഡണ്ട് എം.എം.ഹസൻ പറഞ്ഞു. കാസർകോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ മുൻകൂർ പണം നൽകിയതായി ആരോപിച്ച് വിചാരണ ചെയ്യാൻ അനുമതി നൽകിയ മുഖ്യമന്ത്രി കെൽട്രോണിന് 35 ലക്ഷം രൂപ മുൻകൂർ നൽകിയത് ഏത് മാനദണ്ഡത്തിൽ ആണെന്ന് വ്യക്തമാക്കണം. കള്ളന്മാരെ പിടിക്കേണ്ട കേരളത്തിലെ പോലീസ് ഉണ്ട വിഴുങ്ങികളുടെയും കള്ളന്മാരുടെയും താവളമായി മാറി. ഡി.ജി.പി അധികാരമേറ്റത് മുതൽ നടന്നിട്ടുള്ള 7 വ്യാജ ഏറ്റുമുട്ടലുകൾ അടക്കം അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്നും ഹസൻ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലും ഒപ്പമുണ്ടായിരുന്നു. 

 

Latest News